പാൻകാര്‍ഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയ പരിധി 2021 മാര്‍ച്ച് 31ന് അവസാനിക്കുന്നു. ഇനിയും ലിങ്കിങ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ നേരിടേണ്ടി വരുക പാൻകാര്‍ഡ് അസാധു ആക്കലും, 10,000 രൂപ വരെ പിഴയും. മാർച്ച് 31 തീയ്യതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാര്‍ഡുകൾ സമയ പരിധി കഴിഞ്ഞാൽ പ്രവര്‍ത്തനക്ഷമമല്ലാതാകും എന്നാണ് സൂചന.

50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ, നിക്ഷേപം, ബാങ്ക് അക്കൗണ്ട് തുറക്കൽ തുടങ്ങി നിരവധി ആവിശ്യങ്ങൾക്ക് പാൻ കാര്‍ഡ് ആവശ്യമാണ്. ഉയര്‍ന്ന പണം ഇടപാടുകൾക്ക് പാൻ കാര്‍ഡ് നിർബന്ധമായതിനാൽ ഉയര്‍ന്ന സാമ്പത്തിക ഇടപാടുകൾ നടത്താൻ പാൻകാര്‍ഡ് കൂടിയേ തീരൂ. അതുകൊണ്ട് തന്നെ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ മറക്കല്ലേ!.

നിലവിൽ പാൻകാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ലാതായാൽ മറ്റൊരു പാൻകാര്‍ഡിന് അപേക്ഷിക്കാൻ ആകില്ല. ഇത് ഭാവിയിലെ സാമ്പത്തിക ഇടപാടുകൾ തടസപ്പെട്ടേക്കും തടസ്സപ്പെടുത്തിയേക്കാം, തന്മൂലം പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ വസ്തു വിൽക്കാനോ വാങ്ങാനോ ഉൾപ്പെടെ കഴിയാത്ത സ്ഥിതി വന്നേക്കാം. പാൻകാര്‍ഡ് ഇല്ലെങ്കിൽ ഉയര്‍ന്ന ടിഡിഎസ് ഈടാക്കാനിടയുണ്ട് എന്നതും ശ്രദ്ധിക്കുക.

എങ്ങനെ ലിങ്ക് ചെയ്യാം ?
  1. ആദ്യമായി ഇൻകം ടാക്സ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് ലിങ്ക് തുറക്കുക.
    CLICK HERE ==>>  Incometaxindiaefiling.gov.in/link-aadhar
  2. നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ, ആധാർ കാർഡിലെ കൃത്യമായ പേര് എന്നിവ നൽകി അപ്ഡേറ്റ് ചെയ്യുക.

PAN card aadhar linking malayalam

 

3.)   ലിങ്ക് ചെയ്തത് ശരിയായോ എന്നറിയാൻ Link Aadhar Status ക്ലിക്ക് ചെയ്തു നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ വിവരങ്ങൾ നൽകുക.

CLICK HERE ==>>   Aadhar Linking Status

PAN card and Aadhar card linking status